---
title: "കൊല്ലത്ത് യുവതിയെ വീട്ടില്‍ മരിച്ച നിലയിൽ ; ഭർത്താവ് നിരീക്ഷണത്തിൽ"
english_title: "Kollam woman found dead at home; Husband under surveillance"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/263099/Kollam woman found dead at home; Husband under surveillance"
published_at: "2025-01-13T16:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6784f008cf8f4_1000542002.jpg"
keywords: []
---

# കൊല്ലത്ത് യുവതിയെ വീട്ടില്‍ മരിച്ച നിലയിൽ ; ഭർത്താവ് നിരീക്ഷണത്തിൽ

> **Lead Summary:** കൊല്ലം: കൊല്ലം ശാസ്താംകോട്ടയിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി.

## Article Content

കൊല്ലം: കൊല്ലം ശാസ്താംകോട്ടയിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി.

മൈനാഗപ്പള്ളി സ്വദേശി ശ്യാമ ആണ് മരിച്ചത്. 26 വയസായിരുന്നു. വീട്ടിനുള്ളിൽ വീണ് കിടന്ന ഭാര്യയെ സുഹൃത്തുക്കളുടെ സഹായത്തോടെ ആശുപത്രിയിൽ എത്തിച്ചെന്നാണ് ഭർത്താവിൻ്റെ മൊഴി.

ഭർത്താവ് രാജീവ് ശാസ്താംകോട്ട പൊലീസിൻ്റെ നിരീക്ഷണത്തിലാണ്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/263099/Kollam woman found dead at home; Husband under surveillance)